![]() |
എസ് അജോയ്
രാമായണത്തില്‍ രാമനാണ് വിജയം. സല്‍ഗുണസമ്പന്നയായ രാമന്‍ ദുഷ്ടനായ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുത്തു. എന്നാല്‍ മണിരത്നത്തിന്റെ 'രാവണന്‍' നന്മയുടെ അംശങ്ങള്‍ കൂടുതലുള്ള വില്ലനും രാമന്‍ ദുഷ്ടതയും അല്‍പം വക്രതയുമുള്ള സാധാരണ മനുഷ്യനുമാണ്. ഈ ചിത്രത്തില്‍ വില്ലനില്ല. മനുഷ്യാവസ്ഥകള്‍ മാത്രമേയൂള്ളൂ. സ്വന്തം ജയത്തിനായി, സ്വന്തം ന്യായം ജയിക്കാന്‍ വാശിപിടിക്കുന്ന രാമനും രാവണനുമാണ് മണിരത്നത്തിന്റെ 'രാവണന്‍'.
ക്ളാസിക്കല്‍ നര്‍ത്തകിയായ രാഗിണിയെ(ഐശ്വര്യാറായ്) പൊലീസ് എസ്പിയായ ദേവ് (തമിഴില്‍ പൃഥ്വി രാജ്, ഹിന്ദിയില്‍ വിക്രം) വിവാഹം കഴിക്കുന്നു. തുടര്‍ന്ന് വീരയെന്ന (തമിഴില്‍ വിക്രം,ഹിന്ദിയില്‍ അഭിഷേക് ബച്ചന്‍) കാട്ടുകൊള്ളക്കാരന്റെ വിഹാര രംഗമായ പ്രദേശത്ത് ദേവ് എസ്പിയായെത്തുന്നു. ഇരുവരും തമ്മിലുള്ള യുദ്ധത്തിനിടയില്‍ വീരക്ക് സഹോദരി നഷ്ടപ്പെടുന്നു. പ്രതികാരമായി വീര രാഗിണിയെ തട്ടിക്കൊണ്ടു പോകുന്നു. ഇവരെ വീണ്ടെടുക്കാനുളള ദേവിന്റെ ശ്രമമാണ് രാവണ്‍.
സന്തോഷ് ശിവന്റെയും മണികണ്ഠന്റെയും കാമറയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മറക്കാനാവാത്ത വനഷോട്ടുകള്‍ രാവണിനെ ആകര്‍ഷകമാക്കുന്നു. എആര്‍ റഹ്മാന്റെ സംഗീതം വശ്യമനോഹരമാണ്. ശ്യാം കൌശലും പീറ്റര്‍ഹൈയ്നും ഒരുക്കിയ സംഘട്ടനങ്ങള്‍ ആരും ശ്വാസമടക്കി കണ്ടിരിക്കും. നായകനും വില്ലനും അവസാനം പാലത്തില്‍ ഏറ്റുമുട്ടുന്നതു പോലെ ഒരു രംഗം ഇതിനു മുമ്പ് ഇന്ത്യന്‍ സിനിമ കണ്ടിട്ടില്ല. സമര്‍ഥനായ സംവിധായകന്റെ കയ്യില്‍ അഭിനേതാക്കളെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചു. ഹിന്ദിയിലെ അഭിഷേകിന്റെ വേഷത്തെക്കാള്‍ തമിഴില്‍ വീരയായി തിളങ്ങാന്‍ വിക്രമിനായി.
പക്ഷേ ഇന്ത്യ കണ്ട മികച്ച സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമല്ല ഇത്. തന്റെ സിനിമകളെ കൈവെള്ളയിലിട്ട് അമ്മാനമാടിയ മണിക്ക് ആ ഇന്ദ്രജാലം ഇവിടെ ആവര്‍ത്തിക്കാനായില്ല.}ഋത്വിക് റോഷന്റെ 'കൈറ്റ്സ്' പോലെ കഥയില്ലായ്മയെന്ന പോരായ്മ 'രാവണ'നെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ആദ്യത്തെ ഒരു മണിക്കൂര്‍. തട്ടിക്കൊണ്ടുവന്ന രാഗിണിയുമായി വീര കാട്ടില്‍ ഓടിനടക്കുകയാണ് ആദ്യമണിക്കൂര്‍. മനോഹരമായ കാമറയും പ്രക്യതി ഭംഗിയുമെല്ലാം കൂട്ടിനുണ്ടെങ്കിലും കാണികള്‍ മടുക്കുന്നത് നമുക്ക് കാണാം.
ഇന്ത്യന്‍ സിനിമ അന്താരാഷ്ട്ര കാണികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ് നമ്മുടെ മികച്ച സംവിധായകര്‍ . അതുകൊണ്ടു തന്നെ ഇന്ത്യാക്കാര്‍ക്കും മറ്റുള്ളവര്‍ക്കും രസിക്കുന്ന വിധത്തില്‍ സിനിമയെ പാകപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇവര്‍. ഇത്തരമൊരു ശ്രമം പലപ്പോഴും സിനിമയെ അവിയല്‍ പരുവത്തിലാക്കും. ഇന്ത്യന്‍ നിരൂപകര്‍ 'രാവണനെ'യും 'കൈറ്റ്സി'നെയും വിമര്‍ശിക്കുമ്പോഴും വിദേശമാധ്യമങ്ങള്‍ അവയെ പാടിപ്പുകഴ്തുന്നതിനു കാരണമന്വേഷിച്ച് വേറെങ്ങും പോകേണ്ട. വ്യത്യസ്ത സംസ്ക്കാരങ്ങളെ ത്യപ്തിപ്പെടുത്താന്‍ സംവിധായകര്‍ നെട്ടോട്ടമോടുമ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടപ്പെടുമെന്നതിന്റെ തെളിവാണ് 'രാവണന്‍'. കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്നതിനുപരി ഒരു മണിരത്നം ചിത്രമല്ല 'രാവണന്‍'.

No comments:
Post a Comment