റബര്‍ ഇറക്കുമതി റബര്‍ കര്‍ഷകന്റെ വയറ്റത്തടിക്കും
എസ് അജോയ്
കോട്ടയം: നാല്‍പ്പതിനായിരം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തിലെ റബര്‍ കര്‍ഷകന്റെ വയറ്റത്തടിക്കും. അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്ന ആഭ്യന്തര റബര്‍ കര്‍ഷകന് ഇനി ബുദ്ധിമുട്ടിന്റെ നാളുകളാവും എന്നാണ് സൂചന. പുതിയ ഇറക്കുമതി തീരുമാനത്തോടെ ഇനി സ്ഥിരമായി ആഭ്യന്തരറബറിന്റെ വില അന്താരാഷ്ട്ര വിലയേക്കാള്‍ താഴെയാകും.
ഇറക്കുമതി റബറിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനമാക്കി കുറച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയത്. കേന്ദ്ര തീരുമാന പ്രകാരം 2011 ഏപ്രില്‍ മുതല്‍ കിലോയ്ക്ക് 20 രൂപയായിരുന്നു തീരുവ. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തീരുവ കിലോയ്ക്ക് 15 രൂപയായി കുറയും. തീരുവ ഒരു വര്‍ഷത്തിനകം ഇനിയും കുറഞ്ഞേക്കാം.
ഉടന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദമല്ല കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും ടയര്‍ ലോബിക്ക് റബര്‍ ഇറക്കുമതി ചെയ്യാം. അതായത് കര്‍ഷകന് മികച്ച വില ലഭിക്കുന്ന ഘട്ടത്തില്‍ റബര്‍ ഇറക്കി വില ഇടിക്കാന്‍ കഴിയും. ഈ വര്‍ഷം കൂടുതല്‍ മികച്ച വില കര്‍ഷകന്‍ പ്രതീക്ഷിക്കേണ്ട എന്നു ചുരുക്കം.
കേരളത്തിലെ റബര്‍ കര്‍ഷകന്‍ ഏതാണ്ട് 75,000 ടണ്‍ റബര്‍ സംഭരിച്ചു വെച്ചിരിക്കുന്നു എന്നാണ് കണക്ക്. ഇറക്കുമതി വാര്‍ത്ത പരക്കുന്നതോടെ കര്‍ഷകന്‍ റബര്‍ മുഴുവന്‍ വിപണിയിലേക്കിറക്കാന്‍ തുടങ്ങും. ഇതോടെ വില ഇടിയും.
2 ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യണമെന്നായിരുന്നു ടയര്‍ ഉല്‍പ്പാദകര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ 1ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാം എന്നാണ് വാണിജ്യമന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. തല്‍ക്കാലം 40,000 ടണ്‍ മതിയെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഏതുസമയവും ബാക്കിയുള്ള 60,000 ടണ്‍കൂടി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുവാദം നല്‍കുമെന്ന് സൂചനയുണ്ട്. ഇതുകൂടി പ്രാവര്‍ത്തികമായാല്‍ ആഭ്യന്ത റബറിന്റെ വില എംആര്‍എഫ് അടക്കമുള്ള ടയര്‍കുത്തകകള്‍ നിയന്ത്രിക്കുന്ന സ്ഥിതിയാകും.
ബജറ്റിലോ അല്ലെങ്കില്‍ തുടര്‍ന്നുള്ള കൂട്ടിച്ചേര്‍ക്കലിലോ ആണ്ഇറക്കുമതി തീരുവ കൂട്ടുന്നതോ കുറയ്ക്കുന്നതോ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാറ്. എന്നാല്‍ ഈ തീരുമാനം പെട്ടെന്ന് പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കേരളാ കോണ്‍ഗ്രസ്് ചെയര്‍മാന്‍ പിസി തോമസ് പറഞ്ഞു. കര്‍ഷകവിരുദ്ധമായ ഈ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിക്ക്് അനുവാദം നല്‍കിയത് ആഭ്യന്തര റബറിന്റെ വിലയിടിക്കുമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് വാലി പറഞ്ഞു.
No comments:
Post a Comment